നാണയം വിഴുങ്ങി മരിച്ച കുട്ടിക്ക് കോവിഡ് ഇല്ല

ആലുവയിൽ നാണയം വിഴുങ്ങിയ ചികിത്സ കിട്ടാതെ മരിച്ച മൂന്ന് വയസുകാരന് കോവിഡ് ഇല്ല. കുട്ടിയുടെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. ഈ വിഷയത്തിൽ ഇ​ട​പെ​ടാ​ൻ സം​സ്ഥാ​ന ക​മ്മീ​ഷ​നോ​ട് ദേ​ശീ​യ ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​യ​ങ്ക് ക​നൂ​ങ്കേ അറിയിച്ചു. കൂടാതെ സംഭവത്തിൽ ആരോഗ്യമന്ത്രി കെ.​കെ. ശൈ​ല​ജ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ ആണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് കു​ട്ടി​ക്ക് ചി​കി​ത്സ ന​ൽ​കാ​തി​രു​ന്ന​തെന്ന് ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂപ്രണ്ട് പറഞ്ഞു. ഇന്നലെയാണ് ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പൃ​ഥ്വി​രാ​ജ് നാണയം വിഴുങ്ങിയത് മൂലം മരിച്ചത്. കോ​വി​ഡ് നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ നിന്നാണ് കുട്ടിയും കുടുംബവും എത്തിയതെന്ന് പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.

ഇന്നലെ നാണയം വിഴുങ്ങിയ കുട്ടിയെ ഉടൻ തന്നെ കുട്ടിയെ ആ​ലു​വ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എന്നാൽ അവിടെ നിന്നും കുട്ടിയെ എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. ആലപ്പുഴയിൽ എത്തിയപ്പോൾ വീട്ടിൽ എത്തിച്ച് കുട്ടിക്ക് ചോ​റും പ​ഴ​വും ന​ൽ​കാ​നാ​ണ് ഡോക്ടർമാർ നിർദേശിച്ചത്. തിരിച്ച് വീട്ടിൽ എത്തിയ കുട്ടിയുടെ ആരോഗ്യ നില വൈകുന്നേരം ആയപ്പോൾ വഷളാവുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

എന്നാൽ മരണകാരണം നാണയം വിഴുങ്ങിയതാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അതിനാൽ മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എക്സ്റേ പരിശോധനയില്‍ കുട്ടിയുടെ ആമാശയത്തിൽ വിഴുങ്ങിയ നാണയം തങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എറണാകുളം മെഡിക്കൽ കോളേജിലും ഈ എക്സ്റേ കണ്ടിട്ടാണ് പേടിക്കാനില്ലെന്നും പഴവും, ചോറും കൊടുക്കാൻ പറഞ്ഞതെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടിക്ക് അസ്വസ്ഥതകള്‍ ഒന്നുമുണ്ടായില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Leave A Reply

error: Content is protected !!