‘വാങ്ക്’ ; ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

സംവിധായകൻ വി കെ പ്രകാശിൻറെ മകൾ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വാങ്ക്.ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ഉണ്ണി ആറിൻറെ കഥയെ ആധാരമാക്കിയാണീ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷബാന മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. അനശ്വര രാജന്‍, നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, വിനീത്, മേജര്‍ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഈദ് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.

അർജ്ജുൻ രവി ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ഔസേപ്പച്ചൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അടുത്തവർഷം ആദ്യം ചിത്രം പ്രദർശനത്തിന് എത്തും.7ജെ ഫിലിമ്സിന്റേയും ഷിമോഗ ക്രിയേഷന്സിന്റെയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്നാണു ചിത്രം നിർമ്മിക്കുന്നത്.

Leave A Reply

error: Content is protected !!