ഉറങ്ങിക്കിടന്നയാളുടെ പാന്റിന്റെ ഉള്ളിൽ മുർഖൻ കയറി, തൂണിൽ പിടിച്ച് യുവാവ് നിന്നത് ഏഴുമണിക്കൂർ

മിർസാപൂർ: ഉറങ്ങിക്കിടക്കുന്ന നിങ്ങളുടെ പാന്റിന്റെ ഉള്ളിലേക്ക് ഒരു പാമ്പ് കയറുന്നത് ചിന്തിക്കാൻ പറ്റുന്നുണ്ടോ? ഇപ്പോഴിതാ അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ്. സിനിമയിലല്ല, ജീവിതത്തിൽ. ഉത്തർപ്രദേശിലെ മിർസാപൂരിലെ സിക്കന്ദർപൂർ ഗ്രാമത്തിലാണ് സംഭവം. ഉറങ്ങിക്കിടന്ന ആളുടെ പാന്റിനുള്ളിലേക്ക് മൂർഖൻ കയറുകയായിരുന്നു.

ഒരു സംഘം തൊഴിലാളികൾ അത്താഴത്തിന് ശേഷം ഉറങ്ങുകയായിരുന്നു. അർദ്ധരാത്രിയോടെ മൂർഖൻ പാമ്പ് ലവ്‌കേഷ് കുമാർ എന്നയാളുടെ പാന്റിനുള്ളിലേക്ക് കയറി. തന്റെ പാന്റിൽ ഒരു പാമ്പ് ഉണ്ടെന്ന് മനസിലാക്കിയ അയാൾ പെട്ടെന്ന് ചാടി എഴുന്നേറ്റു. പാമ്പ് കടിച്ചില്ലെന്ന് ഉറപ്പുവരുത്തി.

ഒരു തൂണിൽ പിടിച്ച് ഇയാൾ ഏഴു മണിക്കൂർ നിൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Leave A Reply

error: Content is protected !!