അയോധ്യ ഭൂമി പൂജ; കോൺഗ്രസ് നേതാവ് കമൽനാഥ് ഹനുമാൻ സ്തോത്രം ഉരുവിടും

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണെന്ന് മധ്യപ്രദേശിലെ കോൺ​ഗ്രസ് അധ്യക്ഷൻ കമൽനാഥ്. ഭൂമി പൂജ നടക്കുന്നതിന് മുന്നോടിയായി ഹനുമാൻ സ്തോത്രം ഉരുവിടൽ ചടങ്ങ് നടത്താനും കമൽനാഥ് തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് ചടങ്ങെന്ന് കോൺ​ഗ്രസ് വക്താവ് ഭൂപേന്ദ്ര ​ഗുപ്ത പറഞ്ഞു.

‘നാഥ്ജിയുടെ വസതിയിലാണ് ചടങ്ങ്. അദ്ദേഹം ഹനുമാന്റെ വലിയ ഭക്തനാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും ചടങ്ങ്. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും സ്വന്തം വീടുകളിൽ ഹനുമാൻ ചാലിസ ഉരുവിടാൻ അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്’- ഭൂപേന്ദ്ര ​ഗുപ്ത പറഞ്ഞു.

Leave A Reply

error: Content is protected !!