‘മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നിയമം അറിയില്ല’.. സുശാന്തിന്റെ കുടുംബ അഭിഭാഷകൻ

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി സുശാന്തിന്റെ കുടുംബ അഭിഭാഷകൻ. മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച ഉണ്ടെങ്കിൽ തെളിവ് കൊണ്ടുവരൂ എന്ന ഉദ്ധവിന്റെ പരാമർശത്തിനെതിരെയാണ് അഭിഭാഷകൻ വികാസ് സിങ് രം​ഗത്തെത്തിയത്-

‘മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നിയമം അറിയില്ല. തെളിവ് കൊണ്ടുവരൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിചിത്രമാണ്. ക്രിമിനൽ കേസിൽ പ്രോസിക്യൂഷനാണ് തെളിവു ശേഖരിക്കേണ്ടത്, പരാതിക്കാരല്ല. മുംബൈ പൊലീസ് അന്വേഷണം സത്യത്തിന് അരികിൽ പോലും എത്തിയിട്ടില്ല ’- വികാസ് സിങ് പ്രതികരിച്ചു. കുറ്റക്കാരെ ശിക്ഷിക്കുമെന്ന് പറഞ്ഞ ഉദ്ധവ്, മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ചവരോടാണ് തെളിവ് കൊണ്ടുവരാൻ പറഞ്ഞത്.

Leave A Reply

error: Content is protected !!