അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് അഞ്ചുകോടി

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ജൂനിയർ കോളേജ് മാതൃകയിൽ അഞ്ചുകോടിയുടെ കെട്ടിടം നിർമിച്ചു. ഒരു നിയമസഭാമണ്ഡലത്തിൽ ഒരു സ്കൂൾ ഹൈടെക് പദവിയിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായാണ് കെട്ടിടം നിർമിച്ചത്‌. മൂന്ന് നിലകളിലായി 28 ക്ലാസ് മുറികളുണ്ട്. കൊല്ലം നിയോജകമണ്ഡലത്തിൽ അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് എം.മുകേഷ് എം.എൽ.എ. നിർദേശിച്ചത്.

കെട്ടിടനിർമാണം പൂർത്തിയാക്കി ശനിയാഴ്ച താക്കോൽ എം.എൽ.എ.യ്ക്ക് കൈമാറി. സ്കൂൾ ഹൈടെക് പദവിയിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി എം.എൽ.എ. പറഞ്ഞു. മേയർ ഹണി ബഞ്ചമിൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ടി.ആർ.സന്തോഷ്‌കുമാർ, കൗൺസിലർ എം.എസ്.ഗോപകുമാർ, പി.ടി.എ. പ്രസിഡന്റ് ജി.ലിബുമോൻ, പ്രിൻസിപ്പൽ സി.പ്രദീപ്, പ്രഥമാധ്യാപിക എച്ച്.സെലീനാബീവി, എസ്.എം.സി. ചെയർമാൻ ബൈജു, എസ്.ആർ.ജി. കൺവീനർ എസ്.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

error: Content is protected !!