ആപ്പ് നിരോധിച്ചപോലെ ഇന്ത്യയുടെ അടുത്ത നടപടിയും ലോക രാജ്യങ്ങള്‍ ഏറ്റെടുത്താല്‍ ചൈനയുടെ കാര്യം കഷ്ടത്തിലാവും

ഡൽഹി: ചെെനീസ് മൊബെെൽ ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ ഇന്ത്യയുടെ അടുത്ത നീക്കം. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിൽ വർദ്ധിച്ചുവരുന്ന ചെെനീസ് സ്വാധീനത്തെ കുറിച്ച് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ചെെനയുമായുള്ള വിദ്യാഭ്യാസ സഹകരണവും ഇന്ത്യ അവസാനിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. യൂണിവേഴ്സിറ്റികളുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചേക്കും. ഏഴു കോളേജുകളും യുണിവേഴ്‌സിറ്റികളുമായി സഹകരിച്ച് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമം പുനഃപരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

ഇതുസംബന്ധിച്ച് അടുത്തയാഴ്ച അവലോകനയോഗം നടത്തും. ഐ ഐ ടികൾ, ബിഎച്ച്യു, എൻ ഐ ടികളും ചൈനീസ് യൂണിവേഴ്‌സിറ്റികളുമായി ഒപ്പുവച്ച ധാരണാ പത്രങ്ങളും പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ട്. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിനും യുണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷനും വിദ്യാഭ്യാസ മന്ത്രാലയം കത്തയിച്ചിട്ടുണ്ട്. 54 ധാരണാപത്രങ്ങൾ അവലോകനം ചെയ്യാനും മന്ത്രാലയം പദ്ധതിയിട്ടു.

Leave A Reply

error: Content is protected !!