കൊവിഡ് 19; ലോകത്ത് രോഗികള്‍ ഒരു കോടി 80 ലക്ഷത്തിലേക്ക്, മരണം ഏഴ് ലക്ഷത്തിലേക്കും

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,80,13,191 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് 6,88,718 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 1,13,26,433 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രോഗവ്യാപനം അതിരൂക്ഷമായ അമേരിക്കയില്‍ ഇന്നലെ മാത്രം അമ്പത്തിയേഴായിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 47,64,318 ആയി. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതും അമേരിക്കയിലാണ്. ഏറ്റവും ഒടുവിലത്തെ കളക്കുകളില്‍ 1,57,898 പേര്‍ക്കാണ് അമേരിക്കയില്‍ ജീവന്‍ നഷ്ടമായത്.  രണ്ടാമതുള്ള ബ്രസീലിലാകട്ടെ 27,08,876 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 93,616 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമായ ഇന്ത്യയില്‍ ഇതുവരെയായി 17,51,919 പേര്‍ക്കാണ് രോഗബാധയുണ്ടായത്. മരണനിരക്കില്‍ കുറവുണ്ടെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം. കൊവിഡ് 19 വൈറസ് ബാധയേതുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഇതുവരെയായി ഇന്ത്യയില്‍ 37,403 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Leave A Reply

error: Content is protected !!