ആരാംകോയെ കടത്തിവെട്ടി; ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ഉയർന്ന് ആപ്പിള്‍

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍ മാറി. പാദവര്‍ഷകണക്കുകള്‍ പ്രകാരം ആപ്പിളിന്റെ വിപണി മൂല്യം 1.84 ട്രില്യണ്‍ ഡോളറായി.

വെള്ളിയാഴ്ച ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനം നേട്ടത്തിലാണ്‌ ക്ലോസ് ചെയ്തത്. ഇതോടെയാണ് കമ്പനിയുടെ മൂല്യം 1.84 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നത്‌.

കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതുമുതല്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി ഇടംപിടിച്ച സൗദി ആരാംകോയുടെ ഇപ്പോഴത്തെ 1.76 ട്രില്യണ്‍ ഡോളറാണ്.

മാര്‍ച്ചില്‍ കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ തളര്‍ച്ചയില്‍ നിന്ന് ആപ്പിള്‍ കരകയറിയിട്ടുണ്ട്.

Leave A Reply

error: Content is protected !!