ആയുർവേദ ഹെൽത്ത് സെന്ററിന്റെ ഓഫീസ് കത്തിനശിച്ചു

ആയുർവേദ ഹെൽത്ത് സെന്ററിന്റെ ഓഫീസ് കത്തിനശിച്ചു

അഷ്ടമുടി : അഷ്ടമുടി കായലോരത്ത് സ്ഥിതിചെയ്യുന്ന സരോവരം ആയുർവേദ ഹെൽത്ത് സെന്ററിലെ കെട്ടിടത്തിന് തീപിടിച്ചു. ക്വാറന്റീനിൽ കഴിഞ്ഞിരുന്നവർ താമസിച്ചിരുന്ന കെട്ടിടങ്ങളോടു ചേർന്ന്‌ ഫാർമസിയും ഓഫീസുമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് കത്തിനശിച്ചത്. ഇവിടെ രാത്രിയിൽ ആരുമില്ലാതിരുന്നത്‌ വലിയ അപകടം ഒഴിവാക്കി. ഷോർട്ട്‌ സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച രാത്രി 10.15-ഓടെയാണ് തീപിടിത്തമുണ്ടായത്. ചാമക്കടയിൽനിന്നും കടപ്പാക്കടയിൽനിന്നും എത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് പോലീസും സന്നദ്ധപ്രവർത്തകരും തീ കെടുത്താനിറങ്ങി. ശക്തമായ മഴയുണ്ടായിരുന്നതും തീ നിയന്ത്രണവിധേയമാക്കാൻ സഹായകമായി.

Leave A Reply

error: Content is protected !!