യു പി ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധയേറ്റ്‌ മരിച്ചു

ലക്നൗ: ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് കൊവിഡ് സ്ഥിരീകരിച്ച മന്ത്രി ലക്നൗവിൽ ചികിത്സയിലായിരുന്നു. 62 വയസായിരുന്നു കമലാ റാണിക്ക്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ നില വഷളായതെന്നും ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Leave A Reply

error: Content is protected !!