സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോഗം കൂടിവരുന്നതായി എക്സൈസ്

കൊല്ലം: സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോഗം കൂടിവരുന്നതായി എക്സൈസ് അറിയിച്ചു. ചികിത്സക്കായുള്ള മരുന്നുകള്‍ ആണ് കൂടുതലായി ലഹരിക്കായി ഉപയോഗിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. നാഡീ രോഗങ്ങള്‍ക്കുപയോഗിക്കുന്ന മരുന്നുകളും വേദന സംഹാരികളുമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇങ്ങനെ മരുന്നുകളിലൂടെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം 40 ശതമാനം കൂടി.

ലഹരിക്കായി ഒരു സമയം ഇരുപത് ഗുളികകൾ വരെ കഴിക്കുന്നവർ ഉണ്ട്. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഈ മരുന്നുകൾ ധാരാളമായി വാങ്ങാൻ കഴിയും. അതിനാൽ തന്നെ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുന്നു, കൂടാതെ ഇവയ്ക്ക് വിലയും കുറവാണ് . നൂറ് രൂപയിൽ താഴെയാണ് ഈ മരുന്നുകളുടെ വില. 30 നും താഴെ പ്രായമുള്ളവരാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്.

Leave A Reply

error: Content is protected !!