മത്തായിയുടെ മരണം: നാല് വനപാലകരുടെ മൊഴിയിൽ വൈരുദ്ധ്യം

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിര്‍ണായക കണ്ടെത്തല്‍. മരണവുമായി ബന്ധപ്പെട്ട് വനപാലകരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തി. കൂടാതെ ക്രൈംബ്രാഞ്ച് മത്തായിയെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമായാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

നാല് വനപാലകരുടെ മൊഴിയിൽ ആണ് വൈരുദ്ധ്യം ഉള്ളത്. വനം വകുപ്പ് രേഖകൾ തിരുത്താൻ ശ്രമിച്ചതായി വിവരങ്ങൾ ഉണ്ട്. മൊഴിയിൽ വൈരുദ്ധ്യം ഉള്ളതിനാൽ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടി വരും. നേരത്തെ ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. മത്തായിയെ കസ്റ്റഡിയിൽ എടുത്തപ്പോൾ ഉണ്ടായിരുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ട്രൈബൽ വാച്ചർ, ചിറ്റാർ സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസ‍ര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

Leave A Reply

error: Content is protected !!