ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന നായ്ക്കുട്ടിയെ പെട്ടെന്ന് കണ്ടെത്താമോ?

ഒരു മുറിയിലെ കിടക്കയുടെ ചിത്രമാണിത്. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു നായ്ക്കുട്ടി ഒളിച്ചിരിപ്പുണ്ട്. ‘പെട്ടെന്ന് കണ്ടെത്താന്‍ കഴിയുമോ?’ എന്ന ചോദ്യവുമായാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ചിത്രത്തില്‍ നിന്ന് ഉടമസ്ഥന്‍ സ്വന്തം വളര്‍ത്തുനായയെ കണ്ടെത്തിയത് പത്ത് മിനിറ്റോളം സമയം എടുത്താണ്. നിങ്ങള്‍ക്ക് എത്ര സമയം കൊണ്ട് കണ്ടെത്താന്‍ കഴിയും?

പലരും പത്ത് മുതല്‍ 30 മിനിറ്റ് വരെ സമയം എടുത്താണ് കണ്ടെത്തിയത് എന്നാണ് കമന്‍റുകളില്‍ നിന്നും വ്യക്തമാകുന്നത്.  ചിലര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. നിങ്ങളും പരാജയപ്പെട്ടെങ്കില്‍, ഇതാ കാണൂ… കിടക്കയുടെ ഒരു വശത്ത്, കിടക്കവിരിപ്പിനടിയില്‍ തന്നെ ആശാന്‍ ഇരിപ്പുണ്ട്. നായയുടെ തല മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.

Leave A Reply

error: Content is protected !!