യു.എ.ഇയിലേക്ക് മടങ്ങാനിരിക്കുന്ന യാത്രക്കാർക്ക് ഇനി ഐ.സി.എം.ആര്‍ അംഗീകരിച്ച ലാബിലെ പരിശോധന ഫലം മതിയാകും

യു.എ.ഇയിലേക്ക് മടങ്ങാനിരിക്കുന്ന യാത്രക്കാർക്ക് ഇനി ഐ.സി.എം.ആര്‍ അംഗീകരിച്ച ലാബിലെ പരിശോധന ഫലം മതിയാകും

യു എ ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ ഇനി ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി.സി.ആർ ടെസ്റ്റ് നടത്തിയാൽ മതിയാകും. യു.എ.ഇ ഫെഡറൽ അതോറിറ്റി അംഗീകരിച്ച ലാബുകളിൽ നടത്തിയ പരിശോധനയുടെ ഫലം വേണമെന്ന നിർദേശത്തിൽ സർക്കാർ ഇന്ന് മുതൽ അയവ് വരുത്തി.

യു.എ.ഇയുടെ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് അംഗീകരിച്ച പ്യൂർ ഹെൽത്ത് ലാബ് ശൃംഖലയുടെ ലാബിൽ നിന്ന് പി സി ആർ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവർക്കാണ് ഇതുവരെ യു എ ഇയിലേക്ക് പുറപ്പെടാൻ അനുമതി നൽകിയിരുന്നത്. എന്നാൽ, ഇന്ന് മുതൽ അതത് രാജ്യത്തെ സർക്കാർ അക്രഡിറ്റഡ് ലാബുകളിൽ നടത്തിയ പി.സി.ആർ പരിശോധനാഫലം യാത്രക്ക് മതിയാകുമെന്ന് യു.എ.ഇ വിമാനകമ്പനികൾ വ്യക്തമാക്കി.

Leave A Reply

error: Content is protected !!