സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

കൊച്ചി: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലുവ സ്വദേശിയായ ച​ക്കാ​ല​പ​റ​മ്പി​ൽ ഗോ​പി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. ആ​ലു​വ കീ​ഴ്മാ​ട് സ്വ​ദേ​ശിയായ ഗോപി ര​ണ്ടാ​ഴ്ച​യാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ഗോപിയുടെ മൂന്ന് ബന്ധുക്കൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ അസുഖം മാറിയിരുന്നു. ഗോപി ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​യി​രു​ന്നു.

Leave A Reply

error: Content is protected !!