കുവൈത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചു

കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതായി വ്യോമയാനവകുപ്പ് അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് നടപടി.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പൈൻസ് ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നു വരുന്ന പ്രവാസികൾക്ക് നേരത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ ഏഴുരാജ്യങ്ങൾക്കൊപ്പം ചൈന, ബ്രസീൽ, ലബനാൻ, ഇറ്റലി, കൊളംബിയ, സിംഗപ്പൂർ, ഈജിപ്ത് , സ്പെയിൻ തുടങ്ങി കോവിഡ് വ്യാപന തോത് കൂടുതലായ 29 രാജ്യങ്ങൾ കൂടി ഉൾപ്പെടുന്ന പട്ടികയാണ് അധികൃതർ പുറത്തു വിട്ടത് . ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഇവിടങ്ങളിൽ നിന്നുള്ള വാണിജ്യ വിമാനസർവീസുകൾ ഉണ്ടാകില്ല.

Leave A Reply

error: Content is protected !!