ഓസ്ട്രേലിയയിൽ മലയാളി യുവാവ് മരിച്ച നിലയിൽ

ഓസ്ട്രേലിയയിൽ മലയാളി യുവാവ് മരിച്ച നിലയിൽ.എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയിൽ ഡോ.ഐ.സി. ബഞ്ചമിന്റെ മകൻ അമിത് ബഞ്ചമിൻ (അപ്പു 27) ആണ് മെൽബണിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എല്ലാ ദിവസവും മുടങ്ങാതെ വിളിച്ചിരുന്ന മകൻ ചൊവ്വയും ബുധനും വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് ഡോ.ബഞ്ചമിൻ മെൽബണിലുള്ള ബന്ധു മുഖേന പൊലീസിൽ അറിയിക്കുകയായിരുന്നു.പൊലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോൾ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്.മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മെൽബണിൽ സംസ്കരിക്കാനാണ് തീരുമാനം.

Leave A Reply

error: Content is protected !!