അമേരിക്കയിൽ കോവിഡ് മരണസംഖ്യ 1.58 ലക്ഷത്തിലേക്ക്

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57000ത്തിൽ കൂടുതലാളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,764,063 ആയി. 157,896 പേരാണ് യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 2,362,480 പേർ രോഗമുക്തി നേടി.

ജൂലൈ മാസത്തില്‍, യുഎസിന്റെ കോവിഡ് മരണനിരക്ക് 10 തവണയാണ് ആയിരത്തിലധികം പ്രതിദിനം കവിഞ്ഞത്. ജൂണില്‍, 30 ദിവസങ്ങളില്‍ മൂന്നു ദിവസം മാത്രമാണ് പ്രതിദിന മരണങ്ങളുടെ എണ്ണം 1,000 ല്‍ എത്തിയത്. വൈറസ് പടരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ പല സംസ്ഥാനങ്ങളും പുതിയ നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്.

മറ്റേതൊരു സംസ്ഥാനത്തേക്കാളും 5,00,000 കോവിഡ് കേസുകളുള്ള കാലിഫോര്‍ണിയയില്‍ സ്ഥിതി രൂക്ഷമാണ് ഇപ്പോള്‍. ഇവിടെ, വീണ്ടും തുറക്കുന്നത് വലിയ വിനാശകരമാവുമെന്ന സൂചന. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ പാന്‍ഡെമിക് നാശം വിതച്ചപ്പോള്‍, കാലിഫോര്‍ണിയയിലെ പ്രതിദിന കേസുകളുടെ എണ്ണം രണ്ടായിരത്തോളമായിരുന്നത് ഇപ്പോള്‍ ശരാശരി നാലിരട്ടിയിലധികമായി. അതായത്, ഒരു ദിവസം 8,500 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി വെള്ളിയാഴ്ച 2,100 പുതിയ കേസുകളുമായി ഏകദിന റെക്കോര്‍ഡ് തകര്‍ത്തു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഹാര്‍വി ചുഴലിക്കാറ്റിനെ അതിജീവിച്ച് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം കോവിഡിനെ മുന്നില്‍ മുട്ടുമടക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

Leave A Reply

error: Content is protected !!