ഹണിബീയിൽ നിന്നും നീക്കം ചെയ്ത രംഗങ്ങൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ആസിഫ് അലി ചിത്രം ഹണീ ബിയുടെ ഡിലീറ്റഡ് രംഗങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രം പുറത്തിറങ്ങി ഏഴ് വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിൽ നിന്നും സമയക്കുറവ് മൂലം നീക്കം ചെയ്ത രംഗങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്.

ആസിഫ് അലി, ഭാവന, ബാലു, ശ്രീനാഥ് ഭാസി, അര്‍ച്ചന കവി, ലാല്‍, ബാബു രാജ്, വിജയ് ബാബു, ലാല്‍, തുടങ്ങി നിരവധി പേരാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.ഹണീബിയിലെ ബാലു അവതരിപ്പിച്ച അംബ്രോസിനും ശ്രീനാഥ് ഭാസി അവതരിപ്പിച്ച അബുവിനും വലിയ ആരാധക വൃന്ദം തന്നെ ഉണ്ടായിരുന്നു.

ഇവരുടെ കഥാപാത്രത്തിന്റെ ഇൻട്രൊ രംഗങ്ങളാണ് വിഡിയോയിൽ .ആദ്യചിത്രത്തിന്റെ വന്‍ വിജയത്തെ പിന്‍തുടര്‍ന്ന് രണ്ടാം ഭാഗമായി ഹണി ബീ 2 വും സിനിമയ്ക്കുള്ളിലെ സിനിമ പറഞ്ഞ ഹണി ബി 2.5വും തിയറ്ററുകളില്‍ എത്തിയിരുന്നു.

Leave A Reply

error: Content is protected !!