യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര: ഐസിഎംആര്‍ ലാബുകളിലെ ഫലവും സ്വീകരിക്കും

യു എ ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ ഇനി ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി.സി.ആർ ടെസ്റ്റ് നടത്തിയാൽ മതിയാകും. യു.എ.ഇ ഫെഡറൽ അതോറിറ്റി അംഗീകരിച്ച ലാബുകളിൽ നടത്തിയ പരിശോധനയുടെ ഫലം വേണമെന്ന നിർദേശത്തിൽ സർക്കാർ ഇന്ന് മുതൽ അയവ് വരുത്തി.

എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈൻസ് എന്നിവക്ക് പുറമെ, എയർ ഇന്ത്യ എക്സ്പ്രസും നിബന്ധനയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഐ.സി.എം ആർ അംഗീകരിച്ച ലാബുകളിൽ നടത്തിയ പരിശോധനയുടെ ഫലവുമായി യാത്രനടത്താം എന്നാണ് വിശദീകരണം.

യുഎഇയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ജൂലായ് ഒന്നു മുതലാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 12 വയസിനു താഴെയുള്ളവര്‍ക്കും വൈകല്യമുള്ളവര്‍ക്കും നിര്‍ബന്ധമല്ല. പൗരന്‍മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്കെല്ലാം പിസിആര്‍ ടെസ്റ്റ നിര്‍ബന്ധമാണ്. വിവിധ രാജ്യങ്ങളിലായി യുഎഇ അംഗീകരിച്ച 106 പ്യുര്‍ ഹെല്‍ത്ത് ലാബുകളില്‍ പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് പ്രവേശനം എന്നും യുഎഇ അറിയിച്ചിരുന്നു. ഇതിലാണ് ശനിയാഴ്ച മുതല്‍ ഭേദഗതി വരുത്തിയത്. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങള്‍ക്കും പുതിയ ഇളവ് ബാധകമാണ്.

Leave A Reply

error: Content is protected !!