റോമയുടെ തിരിച്ചുവരവ് ; ‘വെള്ളേപ്പം’ മേക്കിങ് വീഡിയോ

മൂന്ന് വർഷങ്ങൾക്കു ശേഷം നടി റോമ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് വെള്ളേപ്പം. നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. അക്ഷയ് രാധാകൃഷ്ണൻ ,നൂറിൻ ഷെരിഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.

ഷൈൻ ടോം ചാക്കോ, കൈലാഷ്, സാജിദ് യഹിയ, വൈശാഖ് രാജൻ, ഫായിഎം, ശ്രീജിത്ത്‌ രവി, അലീന, ക്ഷമ എന്നിവർ മറ്റ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതം എസ് പി വെങ്കിടേഷ് നിർവഹിക്കുന്നു. രഞ്ജിത്ത് ടച്ച്റിവർ എഡിറ്റിങ്ങും ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും കൈകാര്യം ചെയ്യുന്നു. ജിൻസ് തോമസ് ദ്വാരക് ഉദയ്ശങ്കർ എന്നിവരാണ് നിർമാണം.

Leave A Reply

error: Content is protected !!