കണക്കിനെ എന്തിന് പേടിക്കണം;വീഡിയോയുമായി വിദ്യാ ബാലൻ

വിദ്യാ ബാലൻ നായികയാകുന്ന ശകുന്തളാ ദേവി എന്ന സിനിമ പ്രദര്‍ശനത്തിന് എത്തി. ഇപ്പോൾ പുതിയൊരു പ്രമോ വീഡിയോയുമായി വിദ്യാ ബാലൻ രംഗത്ത് എത്തിയിട്ടുണ്ട്.കണക്കിന്റെ സങ്കീര്‍ണത വിവരിക്കുന്ന ഒരു വീഡിയോ ആണ് വിദ്യാ ബാലൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ശകുന്തളാ ദേവിയായി വിദ്യാ ബാലൻ അഭിനയിക്കുന്നു. വിദ്യാ ബാലന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം.

വിദ്യാ ബാലന്റെ മകളായി ചിത്രത്തില്‍ അഭിനയിക്കുന്ന സന്യാ മല്‍ഹോത്രയും വീഡിയോയിലുണ്ട്. എന്തിന് പേടിക്കുന്നു, മാത്‍സ് ജീനിയസ് ഇവിടെയുണ്ട് എന്ന് പറഞ്ഞാണ് വിദ്യാ ബാലൻ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കണക്കിനോടുള്ള പേടി എന്തിനാണ് എന്നതാണ് വീഡിയോയില്‍ പറയുന്നത്. വരുണ്‍ ഗ്രോവറിന്റെ ഒരു കവിതയിലൂടെയാണ് പറയുന്നത്.

അനു മേനോൻ സംവിധാനം ചെയ്‍ത സിനിമ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് റിലീസ് ചെയ്‌‍തത്. ശകുന്തളാ ദേവിയുടെ രൂപത്തിലും ഭാവത്തിലും വേറിട്ട അഭിനയപ്രകടനമാണ് വിദ്യാ ബാലൻ ചെയ്‍തിരിക്കുന്നത്.

Leave A Reply

error: Content is protected !!