തലയുടെ ‘വലിമൈ’; ഹിന്ദിയിലും റിലീസ്

തമിഴകത്ത് തല അജിത്തിന്റെ പുതിയ സിനിമയാണ് വലിമൈ. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.

അജിത്ത് ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത്. ആക്ഷൻ ത്രില്ലറാകും ചിത്രം. ആരാധകര്‍ സിനിമ വലിയ വിജയമാകുമെന്നാണ് കരുതുന്നത്. ആക്ഷൻ ത്രില്ലറായിരിക്കുമ്പോള്‍ തന്നെ ഒരു കുടുംബചിത്രവുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ പ്രമേയം എന്തെന്ന് വ്യക്തമായിട്ടില്ല.

ഹിന്ദി ആരാധകർക്കായി ചിത്രത്തിന്റെ സംഭാഷണവും ഗാനങ്ങളും മാറ്റി എഴുതിക്കും. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. ഹിന്ദിയിലും ആരാധകരുള്ള നടിയാണ് ഹുമ ഖുറേഷി. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Leave A Reply

error: Content is protected !!