സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊച്ചി എൻഐഎ യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഇബ്രാഹിമിന് കൈവെട്ട് കേസുമായി ബന്ധമുണ്ടെന്ന് എൻഐഎ പറയുന്നു. മുഹമ്മദലി ജ്വല്ലറി ശൃംഖലയുടെ ഉടമയാണ്. സ്വർണം വന്നതും ഫണ്ട് പോയതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് മൂ​ന്നു​പേ​രെ ഇ​ന്ന് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള ഏ​ജ​ന്‍റു​മാ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി എ​ത്തി​ച്ച സ്വ​ർ​ണം വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​വ​രാ​ണി​ത്.

അതേസമയം, സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയേയും പറ്റിച്ചു. നയതന്ത്ര ബാഗിൽ എത്തിക്കുന്ന സ്വർണത്തിന്റെ അളവ് അറ്റാഷെയോട് കുറച്ചായിരുന്നു പറഞ്ഞിരുന്നതെന്ന് സ്വപ്നയും, സന്ദീപും കസ്റ്റംസിന് മൊഴി നൽകി. അറ്റാഷെ കൂടുതൽ കൈക്കൂലി ആവശ്യപ്പെടാതിരിക്കാനായിരുന്നു അളവ് കുറച്ച് പറഞ്ഞിരുന്നതെന്നും പ്രതികളുടെ മൊഴിയിലുണ്ട്.

Leave A Reply

error: Content is protected !!