രണ്ടാം ഏകദിനം: അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് 213 റൺസ് വിജയലക്ഷ്യം

അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 213 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 9 വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസാണ് നേടിയത്. ഓൾറൗണ്ടർ കർട്ടിസ് കാംഫെറിൻ്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയാണ് അയർലൻഡിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

ഇംഗ്ലണ്ടിനുവേണ്ടി ആദില്‍ റഷീദ് 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാഖിബ് മഹ്മൂദ്,ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജെയിംസ് വിന്‍സിയും അരങ്ങേറ്റ താരം റീസി ടോപ്ലിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയില്‍ നിലവില്‍ 1-0ന് ഇംഗ്ലണ്ട് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കും.

ആദ്യ മത്സരത്തിലും ബാറ്റിങ് നിരയുടെ വന്‍ തകര്‍ച്ചയാണ് അയര്‍ലന്‍ഡിന് തിരിച്ചടിയായത്. അതിനാല്‍ത്തന്നെ ഈ പിഴവ് നികത്താനാണ് സന്ദര്‍ശകരായ അയര്‍ലന്‍ഡ് ശ്രമിച്ചതെങ്കിലും ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനിക്കാനായില്ല. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ യോഗ്യത നേടാനുള്ള സൂപ്പര്‍ ലീഗിന്റെ ഭാഗമായ മത്സരം കൂടിയാണിത്.

Leave A Reply

error: Content is protected !!