ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ജംഷഡ്പൂരിന്റെ പരിശീലകനായി ഓവന്‍ കോയല്‍

ജംഷഡ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് മുന്നോടിയായി നിര്‍ണ്ണായക നീക്കവുമായി ജാര്‍ഖണ്ഡ് ക്ലബ്ബ് ജംഷഡ്പൂര്‍ എഫ്‌സി. അവസാന സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകനായിരുന്ന ഓവന്‍ കോയലിനെ ടീമിലെത്തിച്ചാണ് ജംഷഡ്പൂര്‍ തന്ത്രം മെനയുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് സ്‌കോട്‌ലന്‍ഡുകാരനായ കോയല്‍ ജംഷഡ്പൂരിലെത്തുന്നത്.

രണ്ട് വര്‍ഷത്തെ കരാറിലാണ് സ്‌കോട്ലന്‍ഡുകാരനായ കോയല്‍ ജംഷഡ്പൂരിലെത്തുന്നത്.സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ഇറിയോന്‍ഡോയുടെ പകരക്കാരനായാണ് കോയലെത്തുന്നത്. അവസാന മൂന്ന് സീസണിലും പ്ലേ ഓഫില്‍ എത്തുന്നതില്‍ ജംഷഡ്പൂര്‍ പരാജയപ്പെട്ടതോടെ സൂപ്പര്‍ പരിശീലകനെ ഒപ്പം കൂട്ടി ക്ലബ്ബ് പുതിയ പ്രതീക്ഷകള്‍ നെയ്യുന്നത്. ഫുട്ബോള്‍ താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും അനുഭവസമ്പത്തുള്ള താരമാണ് കോയല്‍.

Leave A Reply

error: Content is protected !!