തമിഴ്‌നാട്ടില്‍ കോവിഡ് മരണ സംഖ്യ നാലായിരം കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 99 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 4,034 ആയി ഉയർന്നതായും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

24 മണിക്കൂറിനിടെ 5,879 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,51,738 ആയി. 1,90,966 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. 24 മണിക്കൂറിനിടെ 60,580 സാംപിളുകള്‍ പരിശോധിച്ചു.

അതേസമയം, കോവിഡ്​ ബാധിച്ച് കോയമ്പത്തൂർ​ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന പ്രശസ്​ത ന്യൂറോളജിസ്​റ്റ്​ ഡോ.എം.ബി പ്രണേഷ്​ അന്തരിച്ചു. 83 വയസായിരുന്നു. ഇദ്ദേഹം ആസ്​തമ രോഗി കൂടിയായിരുന്നു.

കോയമ്പത്തൂർ മെഡിക്കൽ കോളജ്​ ഹോസ്​പിറ്റലിൽ ജോലി ചെയ്യവെയാണ്​ വിരമിച്ചത്​. പിന്നീട്​ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ സേവനമനുഷ്​ഠിച്ചു.

Leave A Reply

error: Content is protected !!