സ്വർണക്കടത്ത് കേസ് ; പ്രതികൾ അറ്റാഷെയേയും പറ്റിച്ചു എന്ന് മൊഴി

കൊച്ചി: സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയേയും പറ്റിച്ചു. നയതന്ത്ര ബാഗിൽ എത്തിക്കുന്ന സ്വർണത്തിന്റെ അളവ് അറ്റാഷെയോട് കുറച്ചായിരുന്നു പറഞ്ഞിരുന്നതെന്ന് സ്വപ്നയും, സന്ദീപും കസ്റ്റംസിന് മൊഴി നൽകി. കൂടുതല്‍ കമ്മിഷന്‍ ചോദിച്ചതോടെയാണ് കടത്തിയ സ്വര്‍ണത്തിന്റെ അളവ് കുറച്ച് പറഞ്ഞ് അറ്റഷെയെ കബളിപ്പിച്ചത്.  ലോക്ക് ഡൗണിന് മുന്‍പ് വരെ 20 തവണ സ്വര്‍ണം കടത്തിയ പ്രതികള്‍ ഓരോ തവണയും അഞ്ച് മുതല്‍ ഏഴ് കിലോ വരെയാണ് കേരളത്തിലെത്തിച്ചത്.

എന്നാല്‍ അറ്റാഷയോട് മൂന്ന് കിലോ സ്വര്‍ണം മാത്രമാണ് കടത്തിയതെന്ന് കുറച്ച് പറഞ്ഞായിരുന്നു കബളിപ്പിക്കല്‍. അറ്റാഷയ്ക്ക് കൂടുതല്‍ തുക കമ്മിഷന്‍ നല്‍കിയെന്ന് പറഞ്ഞ് പ്രതികള്‍ കെ.ടി.റമീസിനെയും കബളിപ്പിച്ചതായി മൊഴി കൊടുത്തു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒരു തവണ സ്വർണം കടത്തുമ്പോൾ അറ്റാഷെയ്ക്ക് 1000 മുതൽ 1500 ഡോളർ വരെ പ്രതികൾ വിഹിതമായി നൽകിയിരുന്നു. 23 തവണയാണ് പ്രതികൾ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുള്ളത്. ഇതിൽ 3 തവണ അറ്റാഷെയ്ക്ക് വിഹിതം നൽകിയില്ലെന്നും പ്രതികളുടെ മൊഴിയിലുണ്ട്.

Leave A Reply

error: Content is protected !!