ത്രി​പു​ര​യി​ൽ കോ​വി​ഡ് രോ​ഗി​യാ​യ യു​വാ​വ് ആത്മഹത്യ ചെയ്തു

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ കോ​വി​ഡ് രോ​ഗി​യാ​യ യു​വാ​വ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് ചാ​ടി ആത്മഹത്യ ചെയ്തു. സൗ​ത്ത് ത്രി​പു​ര​യി​ലെ മു​ഹു​രി​പു​ർ സ്വ​ദേ​ശി​യാ​യ 31 വ​യ​സു​കാ​ര​നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​ നി​ന്നാ​ണ് യു​വാ​വ് താ​ഴേ​ക്ക് ചാ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

അതേസമയം, രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 16,95,988 ആയി ഉയർന്നു. 10.94 ലക്ഷം ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്​. നിലവിൽ 64.52 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. 764പേരാണ്​ ഒരു ദിവസം കൊണ്ട്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 36,511ആയി.

Leave A Reply

error: Content is protected !!