രാമക്ഷേത്രത്തിൻെറ ഭൂമി പൂജയില്‍ പങ്കെടുക്കാൻ അദ്വാനിയ്ക്കും മുരളി മനോഹര്‍ ജോഷിക്കും ക്ഷണമില്ല

അയോധ്യ: രാമക്ഷേത്ര ഭൂമിപൂജ ചടങ്ങിലേക്ക് മുതിർന്ന​ ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനിക്കും മുരളീമനോഹർ ജോഷിക്കും ക്ഷണമില്ല. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ രാമജന്‍മഭൂമി പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്ന അഡ്വാനിയെയും ജോഷിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.

മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതിയേയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ബാബറി മസ്​ജിദിൻെറ തകർച്ചയിൽ കുറ്റബോധമില്ലെന്ന്​ ബി.ജെ.പി നേതാവ്​ ഉമാഭാരതി പറഞ്ഞു. അതിനുള്ള വില ഞങ്ങൾ കൊടുത്തു കഴിഞ്ഞു. ആഗസ്​റ്റ്​ അഞ്ചിന്​ നടക്കുന്ന ഭൂമിപൂജയിൽ പ​​ങ്കെടുക്കും. കേസിൽ കോടതി മുമ്പാകെ താൻ മൊഴി നൽകിയിട്ടുണ്ട്​. സത്യം മാത്രമാണ്​ കോടതിയിൽ പറഞ്ഞത്​. കോടതിയുടെ വിധി എന്തായാലും തനിക്ക്​ പ്രശ്​നമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബാബാറി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസില്‍ അഡ്വാനിയും ജോഷിയും ഉമ ഭാരതിയും പ്രതികളാണ്. കഴിഞ്ഞ ആഴ്ച ലഖ്്‌നൗവിലെ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അഡ്വാനി, തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു.

Leave A Reply

error: Content is protected !!