അതിർത്തിയിൽ പാക് വെടിവെപ്പ് ; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ സൈനികൻ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. മധ്യപ്രദേശ് സ്വദേശി ശിപായി രോഹിന്‍ കുമാറാണ് കൊല്ലപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റ രോഹിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. രജൗരി മേഖലയിലെ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ആവര്‍ത്തിച്ച് ലംഘിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും അവര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തോളമായി മേഖലകളിലെ പല പ്രദേശങ്ങളിലും ദിവസം രണ്ട് തവണ വീതം പാകിസ്ഥാന്‍ വെടിവെപ്പ് നടത്തുകയാണെന്നും സൈന്യം പറഞ്ഞു.

Leave A Reply

error: Content is protected !!