കൊവിഡ് പ്രത്യാഘാതം ദശാബ്ദങ്ങള്‍ നിലനില്‍ക്കും: ലോകാരോഗ്യസംഘടന

കൊവിഡിന്‍റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യസംഘടന. വൈറസ് വ്യാപനമുണ്ടായി ആറ് മാസത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡബ്ല്യൂഎച്ച്ഒ അടിയന്തരസമിതി ഈ മുന്നറിയിപ്പ് നല്‍കിയത്. നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരിയാണിത്. ദശാബ്ദങ്ങള്‍ ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.

18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ഡബ്ല്യൂഎച്ച്ഒ അടിയന്തരസമിതി കൊവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്. പുതിയ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സമിതി ആലോചിക്കുന്നുണ്ട്.

Leave A Reply

error: Content is protected !!