തൃശൂരിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്കും കൊറോണ സ്ഥിരീകരിച്ചു

തൃശൂരിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കൊറോണ സ്ഥിരീകരിച്ചത്. ശ്വാസകോശ കാൻസർ രോഗിയായിരുന്ന ഇദ്ദേഹത്തിന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

അതേ സമയം പാലക്കാട് ജില്ലയിൽ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്കും കൊറോണ പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശിയായ സിന്ധു(34)വിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സിന്ധു പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

Leave A Reply

error: Content is protected !!