ആന്ധ്രയിൽ ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡിൽ ക്രെയിൻ തകർന്നുവീണ് 11 പേർ മരിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം വ്യാവസായിക മേഖലയിൽ വീണ്ടും അപകടം. കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡിൽ (എച്ച്എസ്എൽ) കൂറ്റൻ ക്രെയിൻ തകർന്ന് 11 തൊഴിലാളികൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപകരണങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ക്രെയിനിൽ തൊഴിലാളികൾ പരിശോധന നടത്തുന്നതിനിടെയാണ് അപകടം. കൂറ്റൻ ക്രെയിൻ പെട്ടെന്ന് തകർന്ന് വലിയ ശബ്ദത്തോടെ നിലത്തുവീഴുകയായിരുന്നുവെന്നും പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും ഉദ്ധരിച്ച് എഎൻഐ അടക്കമുള്ള ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Leave A Reply

error: Content is protected !!