ആദ്യം കാമുകിയുടെ തല ഷേവ് ചെയ്തു, പിന്നീട് യുവാവ് ചെയ്തത്; ഹൃദയം തൊടുന്ന വീഡിയോ

കാമുകിയുടെ തല ഷേവ് ചെയ്യുന്ന ഒരു കാമുകന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അലോപേഷ്യ’ ബാധിച്ച് തലമുടി നഷ്ടപ്പെട്ട കാമുകിക്കായി  ഈ കാമുകൻ ചെയ്ത പ്രവർത്തിയാണ് എല്ലാവരുടെയും കണ്ണ് നനച്ചത്.

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ‘ഇദ്ദേഹത്തിന്‍റെ കാമുകി അലോപേഷ്യ മൂലം മുടി കൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. മനുഷ്യത്വം’- എന്ന ക്യാപ്ഷനോടെയാണ് റെക്സ് ചാപ്മാന്‍ ഒന്നരമിനിറ്റുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കാമുകിയുടെ തല ഷേവ് ചെയ്യുന്ന കാമുകനിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കാമുകിയുടെ തലമുടി പൂർണമായും നീക്കം ചെയ്തതിന് ശേഷം യുവാവ് ട്രിമ്മർ സ്വന്തം തലയിലേക്ക് കൊണ്ടുവന്നു. തുടർന്ന് കാമുകിയെപ്പോലെ സ്വന്തം തലമുടിയും പൂർണമായും നീക്കം ചെയ്തു. ഇതുകണ്ട കാമുകി പൊട്ടിക്കരയുന്നതും വീഡിയോയില്‍ കാണാം.

Leave A Reply

error: Content is protected !!