നീതി കിട്ടാതെ ടി.ടി.മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ല

മത്തായിയെ കാട്ടിലെത്തിച്ച് മുക്കിക്കൊന്നതാനെന്നും  നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലന്നും സഹോദരൻ പറഞ്ഞു . പത്തനംതിട്ട കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചത് ആത്മഹത്യയെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ് . ആത്മഹത്യയെന്ന റിപ്പോർട്ട് കുടുംബാംഗങ്ങൾ തള്ളിക്കളഞ്ഞു. നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി.

വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച ടി.ടി.മത്തായിയുടെ സഹോദരന്‍ രംഗത്തെത്തി. കാട്ടിലെത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് സഹോദരൻ ആരോപിച്ചു. അമ്മയെ വനം ഉദ്യോഗസ്ഥര്‍ തള്ളിയിട്ടെന്നും ആരോപിച്ചു.

ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടപ്പന പടിഞ്ഞാറെചരുവിൽ പി.പി.മത്തായിയുടെ മരണത്തെക്കുറിച്ച് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്നു കണ്ടെത്തിയത്.

സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ ചെയർമാനായ പ്രത്യേക സംഘമാണ് വകുപ്പുതല അന്വേഷണം നടത്തിയത്. മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചർ അടക്കമുള്ള 7 വനപാലകർ നിർബന്ധിത അവധിയിലാണ്.

നാട്ടുകാരുടെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് വനം വകുപ്പ് ഉത്തരവിട്ടത്. ക്യാമറ കേടുവരുത്തിയെന്നാരോപിച്ച് വനപാലകർ കസ്റ്റഡിയിലെടുത്ത ടി.ടി. മത്തായിയുടെ മൃതദേഹം രാത്രിയാണ് വീടിനോട് ചേർന്ന കിണറ്റിൽ കണ്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ച് അവശനാക്കി കിണറ്റിൽ തള്ളിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഭർത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചു.

അതേസമയം കസ്റ്റഡിയില്‍ മരിച്ച മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ചാടിയതെന്നാണ് മഹസര്‍ റിപ്പോര്‍ട്ടിൽ പറയുന്നത് . റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

Leave A Reply

error: Content is protected !!