ഓണ്‍ലൈന്‍ ചൂതാട്ടം; കോഹ്‌ലിയെയും, തെന്നിന്ത്യൻ താരം തമന്നയെയും അറസ്റ്റ് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും, പ്രമുഖ തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനം നൽകിയിരിക്കുന്നത്. ചെന്നൈ സ്വദേശിയായ അഭിഭാഷകൻ ഇരുവര്‍ക്കുമെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സാമ്പത്തിക നഷ്ടം സംഭവിച്ച യുവാവ് ആത്മഹത്യ ചെയ്തിരുന്നു.

ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നൽകിയിരിക്കുന്നത്. കേസ് വാദം കേള്‍ക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നടത്താനുള്ള ആപ്പുകള്‍ നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം ഉയർന്നിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ നിരോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കണം. യുവാക്കളെ ആപ്പുകള്‍ അടിമകളാക്കി മാറ്റുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആരോപണം ഉയർന്നത്. യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ കോഹ്ലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിക്കുകയാണ്. അതിനാല്‍ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം ഉയർന്നതും.

Leave A Reply

error: Content is protected !!