പശു ഇറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമം

പശു ഇറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമം. ഡൽഹിയിലെ ഗുരുഗ്രാമിൽ പൊലീസുകാർ നോക്കി നിൽക്കെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

നാട്ടുകാരും പൊലീസും നോക്കി നിൽക്കെയാണ് യുവാവ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാവിലെ 9.30 യായിരുന്നു സംഭവം. ഒരു കൂട്ടം ആക്രമികൾ ലുക്ക്മാൻ എന്ന യുവാവ് ഓടിച്ച പിക്ക് അപ് വാനിനെ 8 കിലോ മീറ്ററോളം പിന്തുടരുകയും യുവാവിനെ വാനിൽ നിന്ന പിടിച്ചിറക്കി ക്രൂരമായി മർദിക്കുകയുമായിരുന്നു. പശു ഇറച്ചി കടത്തിയെന്നാരോപിച്ചായിരുന്നു അക്രമണം. ഈ സമയം മുഴുവൻ പാലീസ് നോക്കി നിൽക്കുകയായിരുന്നു.

പിന്നീട് അക്രമികൾ ലുക്ക് മാനെ അതേ പിക്ക് അപ് വാനിൽ ഗുരുഗ്രാമിലെ ബാച്ചാപൂർ എന് ഗ്രാമത്തിൽ എത്തിച്ച് വീണ്ടും മർദിച്ചു. ഈ ഘട്ടത്തിലാണ് പൊലീസ് ഇടപെടുകയും ലുക്ക് മാനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും അക്രമികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.അതേസമയം, ലുക്ക് മാൻ കൊണ്ട് പോയത് പോത്ത് ഇറച്ചിയാണെന്ന് വാനിന്റെ ഉടമസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു.

Leave A Reply

error: Content is protected !!