റോഡുപണിക്കായി കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ബാറ്ററി മോഷണം

പത്തനാപുരം : റോഡുപണിക്കായി കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ബാറ്ററി മോഷ്ടിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂപ്പിൽ ജോലിക്കുവന്ന കുളത്തൂപ്പുഴ സ്വദേശി അജീഷ് ഖാനെയാണ് വനപാലകരും പോലീസും ചേർന്ന് പിടികൂടിയിരിക്കുന്നത്. അലിമുക്ക്-അച്ചൻകോവിൽ പാതയിലെ ചെമ്പനരുവി മുതൽ ചിറ്റാർഭാഗംവരെ നിർമാണക്കരാർ ഏറ്റെടുത്ത ഗ്രീൻ എർത്ത് കമ്പനിയുടെ വാഹനത്തിലെ ബാറ്ററിയാണ് ഇയാൾ മോഷ്ടിച്ചത്.

റോഡരികിൽ നിർത്തിയിട്ട മണ്ണുമാന്തിയന്ത്രത്തിന്റെ ബാറ്ററി രാത്രിയിൽ മോഷ്ടിച്ച് കടത്തുകയായിരുന്നു ചെയ്‍തത്. മോഷണമുതൽ വനത്തിൽ ഒളിപ്പിച്ചശേഷം കൂപ്പിൽ ഒളിച്ചിരുന്ന അജീഷ്ഖാനെ വനപാലകർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു ഉണ്ടായത്. മോഷണത്തിനും വാഹനം നശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Leave A Reply

error: Content is protected !!