ഐപിഎൽ ഇന്ത്യയിൽ വച്ച് നടത്താനാകാത്തതിൽ നിരാശ

സിഡ്‌നി: ഐപിഎൽ ഇന്ത്യയിൽ വച്ച് നടത്താനാകാത്തതിൽ നിരാശനാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്ത് പറയുകയുണ്ടായി. യുഎഇയുടെ സാഹചര്യം അനുസരിച്ച് താരങ്ങൾ സജ്ജമാകണം. യുഎഇയിൽ മുൻപ് കളിച്ച താരങ്ങൾക്ക് ടൂർണമെന്റ് ഗുണം ചെയ്യുമെന്നും സ്റ്റീവ് സ്‌മിത്ത് പറഞ്ഞു.

സെപ്റ്റംബർ 19 മുതലാണ് യുഎഇയില്‍ ഇത്തവണ ഐപിഎൽ നടക്കുന്നത്. ഐപിഎൽ ഫൈനൽ നവംബർ എട്ടിൽ നിന്ന് 10ലേക്ക് മാറ്റാൻ ബിസിസിഐ ആലോചിക്കുകയാണ്. ദീപാവലി പരിഗണിച്ച് ടൂർണമെന്റ് നീട്ടണമെന്ന സ്റ്റാർ സ്‌പോർട്സിന്റെ അഭ്യർത്ഥന ബിസിസിഐ ഗവേണിംഗ് കൗൺസിൽ ചർച്ച ചെയുന്നതാണ്. പത്തിലേക്ക് മാറ്റിയാൽ ചരിത്രത്തിൽ ആദ്യമായി ഐപി‌എൽ ഫൈനൽ ഞായറാഴ്ച അല്ലാത്ത ദിവസം നടത്തുന്നതാണ്. ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകുന്നത്.

മാര്‍ച്ച് 29ന് തുടങ്ങേണ്ട ഐപിഎല്‍ കൊറോണ വൈറസ് രോഗത്തിന്റെ സാഹചര്യത്തിൽ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി തീരുമാനം വൈകിയതും ബിസിസിഐയുടെ തീരുമാനം നീളാന്‍ കാരണമായിരിക്കുന്നത്. 2014ന് ശേഷം ഇതാദ്യമായാണ് ഐപിഎല്‍ യുഎഇയില്‍ നടക്കുന്നത്.

Leave A Reply

error: Content is protected !!