കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു

കണ്ണൂർ വാരത്ത് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. എളയാവൂർ സ്വദേശി മിഥുനാണ് കുത്തേറ്റത്. വെള്ളിയാവ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വാരം ടാക്കീസിന് സമീപത്തെ സ്റ്റാൻഡിൽ ഓട്ടോഡ്രൈവറായ മിഥുനെ മറ്റൊരു യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിഥുനെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലും നെഞ്ചിലും മാരകമായി കുത്തേറ്റ യുവാവിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം.

Leave A Reply

error: Content is protected !!