സൂര്യ ചിത്രം ‘സൂരറൈ പോട്ര്’ ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

“ഇരുതി ‌സുട്ര്” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കാപ്പാൻ എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രത്തിൽ മലയാളി താരം അപർണ ബലമുരളിയാണ് നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത്‌ ചിത്രമാണിത്.

2ഡി എന്റർടൈൻമെന്റ്‌സും, അടുത്തിടെ ഓസ്കാർ അവാർഡ് നേടിയ സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻ റാവു, പരേഷ് റാവൽ, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Leave A Reply

error: Content is protected !!