ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി

ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി.ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച ഹർജി സമർപ്പിച്ചിരിക്കുന്നത്. നടി തമന്ന ഭാട്ടിയയേയും അറസ്റ്റ് ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുക്കാനായി വാങ്ങിയ പണം തിരിച്ചു നല്‍കാനാവാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിരാട് കോലിയെയും തമന്ന ഭാട്ടിയയെയും പോലുള്ള താരങ്ങളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്ത് ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയാണെന്നും അതിനാല്‍ ഈ രണ്ട് താരങ്ങളെയും അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. വാദം കേള്‍ക്കാനായി ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Leave A Reply

error: Content is protected !!