പാകിസ്ഥാനിൽ കോവിഡ് ‌മരണം ആറായിരം കവിഞ്ഞു

പാകിസ്ഥാനിൽ കോവിഡ് ‌മരണം ആറായിരം കവിഞ്ഞു

പാകിസ്ഥാനിൽ കോവിഡ് ‌മരണം ആറായിരം കവിഞ്ഞു. കഴിഞ്ഞ മൂന്ന്‌ മാസത്തിനിടയിലെ  ഏറ്റവും കുറഞ്ഞ‌ രോഗബാധ‌ വെള്ളിയാഴ്ച റിപ്പോർട്ട്‌ ചെയ്‌തു. 90‌ പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്ത്   ആകെ രോഗബാധിതർ 278305 ആയി.രാജ്യത്ത് വെള്ളിയാഴ്ച 27 പേർ കൂടി മരിച്ചു. ഇതുവരെ 247,177  പേർക്ക്‌ രോഗം ഭേദമായതായി അധികൃതർ അറിയിച്ചു. 25177 പേർ ചികിത്സയിലുണ്ട്‌.

അതേസമയം വിയറ്റ്‌നാമിൽ ആദ്യ കോവിഡ്‌ മരണം. വൃക്ക രോഗമുണ്ടായിരുന്ന 70കാരനാണ്‌ മരിച്ചത്‌. ആരോഗ്യമന്ത്രാലയം മരണം സ്ഥിരീകരിച്ചില്ല. 99 ദിവസങ്ങളായി വിയറ്റ്‌നാമിൽ പുതിയ രോഗികളുണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പ്‌‌ ഡാ നാങ്‌ ആശുപത്രി കേന്ദ്രീകരിച്ചാണ്‌ വീണ്ടും രോഗവ്യാപനമുണ്ടായത്‌.

Leave A Reply

error: Content is protected !!