ഐപിഎല്‍ ഫൈനല്‍ നവംബര്‍ പത്തിലേക്ക് മാറ്റാന്‍ സാധ്യത

ഐ.പി.എല്‍ തീയതികളില്‍ മാറ്റങ്ങള്‍ ഇനിയും വന്നേക്കാമെന്ന് സൂചന. നിലവില്‍ ഫൈനലിനായി തീരുമാനിച്ചിരിക്കുന്ന തീയതി മാറ്റണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ത്ഥനയാണ് നിലവില്‍ ബി.സി.സി.ഐയുടെ മുന്നിലെത്തിയിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ച നവംബർ എട്ടിൽ നിന്ന് നവംബർ പത്തിലേക്ക് ഐ.പി.എൽ ഫൈനൽ മാറ്റാൻ സാധ്യത. ദീപാവലി പരിഗണിച്ച് ടൂർണമെന്റ് നീട്ടണമെന്ന സ്റ്റാർ സ്പോർട്സിന്റെ അഭ്യർഥന അടുത്ത ഗവേണിങ് കൗൺസിലിൽ ബി.സി.സി.ഐ ചർച്ച ചെയ്യും. നവംബർ പത്തിലേക്ക് മാറ്റിയാൽ ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച്ച അല്ലാത്ത ദിവസം ഫൈനൽ നടക്കും.

സെപ്റ്റംബർ 19 മുതൽ യു.എ.ഇയിലാണ് മത്സരങ്ങൾ തുടങ്ങുന്നത്. ഓഗസ്റ്റ് ഇരുപതോടെ ടീമുകളെല്ലാം യു.എ.ഇയിൽ എത്തും.യു.എ.ഇയിലേക്കുള്ള യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ബി.സി.സി.ഐ ടീമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനൈയെങ്കിൽ ടീമുകൾക്ക് ഒരു മാസത്തെ പരിശീലനത്തിനുള്ള അവസരം ലഭിക്കും. 51 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 60 മത്സരങ്ങളാണുണ്ടാകുക.

Leave A Reply

error: Content is protected !!