ജില്ലയിലെ കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ റഫ്രിഡ്ജറേറ്ററുകൾ സംഭാവന നാഷണൽ സർവീസ് സ്‌കീം

കുലശേഖരപുരം: കോവിഡ് കാലത്ത് അതിജീവനത്തിന് കൈ സഹായവുമായി നാഷണൽ സർവീസ് സ്കീമും. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ സാമൂഹ്യ സേവനത്തിൻ്റെ വേറിട്ട മാതൃകാ പ്രവർത്തനങ്ങളുമായി കുലശേഖരപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തകർ. കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിക്കുന്നതിനു വേണ്ടി അഞ്ചു റഫ്രിഡ്ജറേറ്ററുകൾ സംഭാവന ചെയ്താണ് ഇവർ മാതൃകയാവുന്നത്.

എംഎൽഎ ആർ.രാമചന്ദ്രൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി.രാധാമണിയിൽ നിന്ന്‌ റഫ്രിഡ്ജറേറ്ററുകൾ ഏറ്റുവാങ്ങി. സഹപാഠിക്കൊരു സ്നേഹവീട്, വീട്ടമ്മമാർക്ക് തൊഴിൽ നൽകുന്ന ‘ഉപജീവനം’ ഗാർമെൻ്റ്സ് യൂണിറ്റ്, പ്ലാസ്റ്റിക്ക് രഹിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ്, റയിൽവേ യാത്രക്കാർക്കുള്ള തുറന്ന വായനശാല, മാസ്ക് നിർമ്മാണം, ഓൺലൈൻ പഠനത്തിനുള്ള ടെലിവിഷൻ വിതരണം, സഹപാഠിയ്ക്കൊരു പഠനമുറി , തീരത്തിനൊപ്പം പദ്ധതിയിൽ ധാന്യക്കിറ്റ് വിതരണം ഇങ്ങനെ നാടിനും മറ്റ് സ്കൂളുകൾക്കും മാതൃകയാക്കാവുന്ന നിരവധി പ്രവർത്തനങ്ങളാണ് കുലശേഖരപുരം സ്കൂൾ നാഷണൽ സർവീസ് സ്കീം ഇതിനോടകം നടത്തിയിരിക്കുന്നത്.

ചടങ്ങിൽ കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലേഖ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ എ.അൻസാർ, സ്കൂൾ പ്രിൻസിപ്പൽ ബി.ഷീല, പിടിഎ പ്രസിഡൻ്റ് ജി. രഘു ,എസ്.എം .സി വൈസ് ചെയർമാൻ കെ.അയ്യപ്പൻ ഭാരവാഹികളായ സലിം സേട്ട്, സജീവൻ സൗപർണ്ണിക , അദ്ധ്യാപകരായ മാലിക് എ ,അനിൽകുമാർ എസ്, അനിൽ നീണ്ടകര, കെ.എസ്.മുഹമ്മദ് അസ്ലം രാജീവൻ എന്നിവർ പങ്കെടുത്തു.

Leave A Reply

error: Content is protected !!