കൊറോണ; 10 വയസ്സിന് താഴേയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കണം

കൊറോണ കാലത്ത് 65 വയസിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഈ കൊറോണക്കാലത്ത് 10 വയസ്സിന് താഴേയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഈ സമയത്ത് ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക. ഇടയ്ക്കിടെ കുട്ടികളുടെ കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകിക്കണമെന്ന് ഡോ. രാജേഷ് പറയുന്നു. കുട്ടികളുമായി പുറത്ത് പോകേണ്ട നിർബന്ധിത സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഹെൽത്ത്‌ അധികൃതരെ അറിയിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.

Leave A Reply

error: Content is protected !!