മാധ്യമപ്രവര്‍ത്തകയ്ക്ക് ക്യാൻസർ; കണ്ടെത്തിയത് ടിവി കണ്ട പ്രേക്ഷകയുടെ സംശയത്തെ തുടര്‍ന്ന്

കൊവിഡ് കാലത്ത് രാവും പകലുമില്ലാതെ ജോലി ചെയ്യുകയായിരുന്നു യുഎസ് സ്വദേശിനിയായ വിക്റ്റോറിയ പ്രൈസ് എന്ന മാധ്യമപ്രവര്‍ത്തക. അടുത്തിടെയാണ് തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് വിക്റ്റോറിയ തിരിച്ചറിഞ്ഞത്. ക്യാന്‍സര്‍ പരിശോധന നടത്താന്‍ കാരണമായത് സ്ഥിരമായി വിക്റ്റോറിയയെ ടെലിവിഷനിൽ കൂടി കാണുന്ന ഒരു പ്രേക്ഷക കാരണമാണ്.

ജോലിസംബന്ധമായി വരുന്ന  ഇമെയിലുകൾക്കിടയില്‍ നിന്നാണ് ഒരു പ്രേക്ഷകയുടെ ഇമെയിൽ വിക്റ്റോറിയ ശ്രദ്ധിച്ചത്. ‘ഞാൻ നിങ്ങളുടെ ന്യൂസ് റിപ്പോർട്ടുകൾ കണ്ടിരുന്നു. പക്ഷേ എനിക്ക് ഏറെ ആശങ്ക തോന്നിയത് നിങ്ങളുടെ കഴുത്തിൽ കാണുന്ന മുഴയെ കുറിച്ചാണ്. എന്റെ കഴുത്തിൽ മുൻപ് ഇതുപോലെ ഒരു മുഴ ഉണ്ടായത് ക്യാൻസറായിരുന്നു. അതുകൊണ്ട് നിങ്ങള്‍ തൈറോയ്ഡ് പരിശോധിക്കണം’- എന്നാണ് ആ കത്തിലുണ്ടായിരുന്നത്.

Leave A Reply

error: Content is protected !!