കൊറോണ ​ഭേദമായവർക്ക് ​ദീർഘനാൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ

കൊറോണ രോ​ഗം ഭേദമായവർക്ക് ​ദീർഘനാൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്  പഠനം. കൊറോണ ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു.

രോഗം ഭേദമായ നൂറിൽ 76 പേരുടെയും ഹൃദയത്തിന് ഹൃദയാഘാതം ഉണ്ടായത് പോലെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ജർമനിയിലെ ‘ഫ്രാങ്ക്ഫുർട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലി’ ലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ‘ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനി’ ൽ പഠനം പ്രസിദ്ധീകരിച്ചു.

കൊറോണ മുക്തരായ നൂറിൽ 78 പേരുടെയും എംആർഐ സ്കാൻ പരിശോധിച്ചപ്പോൾ ഹൃദയത്തിന് പ്രശ്നങ്ങളുണ്ടായതിന്റെ ലക്ഷണങ്ങളുള്ളതായി ഗവേഷകർ കണ്ടെത്തി. ഹൃദയാഘാത സമയത്ത് ഉണ്ടാകുന്ന ‘ട്രോപ്പോനിൻ’ എന്ന പ്രോട്ടീൻ നില 76 ശതമാനം പേരിലും വലിയ അളവിൽ ഗവേഷകർ കണ്ടെത്തി.

ഗവേഷണത്തിൽ പങ്കെടുത്ത 60 പേരിൽ കൊറോണ ബാധിച്ച് 71 ദിവസത്തിന് ശേഷവും ഹൃദയത്തിൽ അണുബാധ ഉള്ളതായി പഠനത്തിൽ കണ്ടെത്താനായെന്ന് ​ഗവേഷകൻ വാലന്റീന പന്ത്മാൻ പറഞ്ഞു.

Leave A Reply

error: Content is protected !!